ചക്രസ്‌തംഭന സമരത്തിൽ പങ്കെടുത്തില്ല; പിന്തുണ പറയാതെ ഒഴിഞ്ഞുമാറി വിഡി സതീശൻ

By News Desk, Malabar News
VD Satheesan_-Golwalkar statement
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധനവില കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ചക്രസ്‌തംഭന സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്തില്ല. ഇന്ന് രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്‌ഥാനങ്ങളിലായിരുന്നു സമരം.

നിയമസഭ ഉള്ളതിനാലാണ് പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്നത് എന്നായിരുന്നു വിഡി സതീശന്റെ വിശദീകരണം. ചക്രസ്‌തംഭന സമരത്തെ അനുകൂലിക്കുന്നുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. മുല്ലപ്പെരിയാർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യുമ്പോൾ താൻ അവിടെ വേണ്ടേയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുചോദ്യം. നിയമസഭയ്‌ക്കടുത്ത് പാളയത്തും കോൺഗ്രസിന്റെ സമരം നടന്നിരുന്നു.

കെ സുധാകരനൊപ്പം വിഡി സതീശനും സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ പങ്കെടുക്കും എന്നായിരുന്നു കെപിസിസിയുടെ അറിയിപ്പ്. പക്ഷേ, സമരത്തിൽ വിഡി സതീശന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കൊച്ചിയിലെ റോഡ് ഉപരോധത്തെ പരസ്യമായി എതിർക്കുകയും അതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയും തന്റെ വ്യക്‌തിപരമായ നിലപാട് അങ്ങനെയാണ് എന്ന് ഡിസിസിയെ അറിയിക്കുകയും ചെയ്‌ത നേതാവായിരുന്നു വിഡി സതീശൻ. അതിനാൽ, അദ്ദേഹം ഇന്നത്തെ സമരത്തിൽ പങ്കെടുത്തിരുന്നെങ്കിൽ അത് വിമർശനങ്ങൾക്ക് കാരണമാവുകയും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് വിരുദ്ധമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുമായിരുന്നു. ഈ കാരണങ്ങളാലാണ് അദ്ദേഹം സമരത്തിൽ പങ്കെടുക്കാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിയമസഭയുടെ അടുത്ത് സമരം നടന്നിട്ടും വിഡി സതീശൻ അവിടെ എത്തിയില്ല എന്നും പാർട്ടിക്കുള്ളിൽ ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കേണ്ടതില്ല എന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രതികരണം. ചക്രസ്‌തംഭന സമരം ഉൽഘാടനം ചെയ്‌ത സുധാകരൻ ഇന്ധനവില കുറയ്‌ക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

സെക്രട്ടറിയേറ്റ് മുതൽ രാജ്‌ഭവൻ വരെയാണ് കോൺഗ്രസിന്റെ സമരം നടന്നത്. എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തിൽ ചക്രസ്‌തംഭന സമരം സംഘടിപ്പിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലും സമരം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പലയിടത്തും പ്രവർത്തകർ വാഹനം തടഞ്ഞു.

കേ‍ാൺഗ്രസ് പാലക്കാട് നഗരത്തിലെ സുൽത്താൻപേട്ട ജങ്‌ഷനിൽ നടത്തിയ ചക്രസ്‌തംഭന സമരത്തിൽ സംഘർഷമുണ്ടായിരുന്നു. പാലക്കാട് എംപി വികെ ശ്രീകണ്‌ഠൻ, ആലത്തൂർ എംപി രമ്യാഹരിദാസ് എന്നിവരും പോലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റവും പാർട്ടി പ്രവർത്തകരും പോലീസുമായി ഉന്തുതള്ളും ഉണ്ടായി.

Also Read: മൽസ്യ തൊഴിലാളി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; 10 പാക് നാവികസേനാ ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE