കീവ്: റഷ്യൻ ആക്രമണത്തിന് എതിരെ യുക്രൈന്റെ പ്രതിരോധ നിരകൾ പിടിച്ചുനിൽക്കുകയാണെന്ന് പ്രസിഡണ്ട് വ്ളോഡിമര്‍ സെലെൻസ്കി വ്യാഴാഴ്ച തന്റെ ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞു. “ഞങ്ങൾക്ക് ഞങ്ങളുടെ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല,”- സെലെൻസ്കി പറഞ്ഞു. യുക്രൈന് തങ്ങളുടെ അന്താരാഷ്ട്ര സഖ്യകക്ഷികളിൽ നിന്ന് ദിവസേന ആയുധങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രൈനിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട് ചെയ്തിട്ട് രണ്ട് വർഷമായി; “ഇപ്പോൾ മറ്റൊരു വൈറസ് ആക്രമിക്കപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞു,” റഷ്യയുടെ അധിനിവേശത്തെ സൂചിപ്പിച്ച് സെലന്‍സ്കി പറഞ്ഞു.
‘നഷ്ടപരിഹാരം’ എന്ന വാക്ക് റഷ്യ പഠിക്കണം. കാരണം മോസ്കോയുടെ അധിനിവേശത്തിൽ നശിപ്പിച്ചതെല്ലാം നികത്താൻ കീവ് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം കാരണം ജോലി ചെയ്യാൻ കഴിയാത്തവർക്ക് യുക്രൈൻ പെൻഷനുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
16,000 വിദേശികൾ യുക്രൈനായി പോരാടാൻ സന്നദ്ധത അറിയിച്ചതായും തങ്ങളുടെ പ്രതിരോധ നടപടികൾ വിജയിച്ചു എന്നാണ് നിലവിലെ സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും സെലന്‍സ്കി കൂട്ടിച്ചേർത്തു.
Most Read: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം







































