മോസ്‌കോ: “ഞങ്ങൾക്ക് നാറ്റോക്കെതിരെ പദ്ധതികളുണ്ട്,”- ബോസ്‌നിയയിലെയും ഹെർസഗോവിനയിലെയും റഷ്യൻ അംബാസഡർ ഇഗോർ കലബുഖോവ് ബോസ്‌നിയയുടെ ഫേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തങ്ങൾ സാഹചര്യം വിലയിരുത്തുകയാണ് എന്നും ഭീഷണികളോട് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ റഷ്യൻ സേനയെ നേരിടുന്നതിനായി റഷ്യൻ നിർമ്മിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ യുക്രൈനിലേക്ക് അയക്കാനുള്ള സാധ്യത അമേരിക്ക അനൗപചാരികമായി തുർക്കിയോട് ഉന്നയിച്ചതായി റിപ്പോർട് ഉണ്ട്. ഒരു മാസത്തോളമായി ഈ അഭ്യർഥന നടത്തിയിട്ട് എങ്കിലും പ്രത്യേകമോ ഔപചാരികമോ ആയ നീക്കങ്ങളൊന്നും പിന്നീട് ഉണ്ടായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അതേസമയം, യുക്രൈൻ വിഷയത്തിൽ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനും ലക്‌സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റലും ടെലിഫോൺ സംഭാഷണം നടത്തി. “റഷ്യയുടെ പ്രത്യേക സൈനിക നടപടി കണക്കിലെടുത്ത് യുക്രൈനിലെയും ഡോൺബാസിലെയും സ്‌ഥിതിഗതികൾ നേതാക്കൾ ചർച്ച ചെയ്‌തു. ഡൊനെറ്റ്‌സ്‌കിലും മറ്റ് നഗരങ്ങളിലും യുക്രേനിയൻ സൈന്യം നടത്തുന്ന മിസൈൽ ആക്രമണങ്ങൾ സിവിലിയൻമാർക്ക് പരിക്കേൽപ്പിക്കുന്നതായി പുടിൻ ഊന്നിപ്പറഞ്ഞു,”- റഷ്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
Most Read: ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി ജപ്പാൻ