കീവ്: റഷ്യയുടെ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ യുക്രൈന് ആയുധങ്ങൾ നൽകാമെന്ന് വ്യക്‌തമാക്കി ഓസ്‌ട്രേലിയ. യുഎസ്, യുകെ തുടങ്ങിയ നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പടെ എല്ലാ പിന്തുണയും നൽകാൻ തങ്ങൾ ശ്രമിക്കുമെന്നാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വ്യക്‌തമാക്കിയത്. ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളും നേരത്തെ യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് വ്യക്‌തമാക്കിയിരുന്നു.
അതേസമയം സ്വന്തം ആയുധങ്ങൾ അയക്കുകയാണോ അതോ ആയുധങ്ങള്‍ സമാഹരിക്കാന്‍ നാറ്റോ വഴി ധനസഹായം നല്‍കുകയാണോ ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തതയില്ല. കൂടാതെ സൈനികരെ യുക്രൈനിലേക്ക് അയക്കില്ലെന്നും നേരത്തെ ഓസ്‌ട്രേലിയ നിലപാട് അറിയിച്ചിരുന്നു. എന്നാൽ റഷ്യയുടെ സൈബർ ആക്രമണങ്ങളിൽ നിന്നും സൈബർ സുരക്ഷാ സഹായവും ഓസ്‌ട്രേലിയ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
ഉപരിതല മിസൈലുകളും ആന്റി-ടാങ്ക് ആയുധങ്ങളും യുക്രൈന് നൽകുമെന്നായിരുന്നു ജർമനിയുടെ വാഗ്‌ദാനം. തുടർന്ന് 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ഉപരിതല മിസൈലുകളും യുക്രൈനിലേക്ക് അയക്കുമെന്ന് ജർമനി സ്‌ഥിരീകരിക്കുകയും ചെയ്‌തു. അതേസമയം നിലവിൽ യുക്രൈനിലെ തന്ത്ര പ്രധാന മേഖലകൾ കീഴടക്കാനുള്ള നീക്കങ്ങളാണ് റഷ്യൻ സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. തലസ്‌ഥാന നഗരമായ കീവ് കീഴടക്കാൻ ശക്‌തമായ ആക്രമണമാണ് നഗരത്തിൽ റഷ്യ നടത്തുന്നത്.
Read also: നഡ്ഡയുടെ ട്വിറ്റർ ഹാക്ക് ചെയ്‌തു; യുക്രൈന് സഹായം അഭ്യർഥിച്ച് ട്വീറ്റ്