നഡ്ഡയുടെ ട്വിറ്റർ ഹാക്ക് ചെയ്‌തു; യുക്രൈന് സഹായം അഭ്യർഥിച്ച് ട്വീറ്റ്

By Desk Reporter, Malabar News
Nadda's Twitter hacked; Tweet asking help for Ukraine
Ajwa Travels

ന്യൂഡെൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @JPNadda എന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്‌. ഹാക്ക് ചെയ്‌ത ശേഷം റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈനിന് വേണ്ടി സഹായമഭ്യർഥിച്ചു കൊണ്ടുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടു.

‘യുക്രൈൻ ജനതക്കൊപ്പം നിൽക്കണം. സംഭാവനകളായി ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കുന്നതാണ്’ എന്നായിരുന്നു ഹാക്കർ പോസ്‌റ്റ് ചെയ്‌ത ട്വീറ്റ്.

Nadda's Twitter hacked; Tweet asking help for Ukraine

ഇതിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും റഷ്യക്കാണ് സഹായം ആവശ്യമുള്ളത് എന്നും അവർക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ടുള്ള മറ്റൊരു ട്വീറ്റും പ്രത്യക്ഷപ്പെട്ടു.

എന്നാൽ ഈ ട്വീറ്റ് പെട്ടന്ന് തന്നെ അപ്രത്യക്ഷമാകുകയും ചെയ്‌തു. നഡ്ഡയുടെ ട്വിറ്റർ ഹാൻഡിലിന്റെ പേര് മാറ്റി ഐസിജി ഓൺസ്‌ ഇന്ത്യ എന്നാക്കി മാറ്റുകയും ചെയ്‌തു.

Most Read:  പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE