ന്യൂഡെല്‍ഹി: ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബാഗ്ദ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബിസ്വജിത് ദാസാണ് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായായാണ് ബിസ്വജിത് ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാലിപ്പോൾ മമതാ ബാനര്‍ജിക്ക് തുടർഭരണം ലഭിച്ചതോടെ തിരികെ എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ബിഷ്ണുപൂര്‍ എംഎല്‍എ തൻമയി ഘോഷും ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു. ബിജെപി നീങ്ങുന്നത് പ്രതികാര രാഷ്ട്രീയത്തിലേക്ക് ആണെന്നും ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങള്‍ പാർട്ടി പിടിച്ചു പറിക്കുന്നുവെന്നും തൻമയി ഘോഷ് പറഞ്ഞു. ബംഗാളിൽ മമതാ ബാനര്‍ജിക്ക് തുടർഭരണം ലഭിച്ചതിന് പിന്നാലെയാണ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മറുകണ്ടം ചാടിയത്.
Read also: ഒ പനീർശെൽവം ഉൾപ്പടെയുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്റ്റിൽ







































