ഒ പനീർശെൽവം ഉൾപ്പടെയുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്‌റ്റിൽ

By Desk Reporter, Malabar News
O-Panneerselvam arrested
Ajwa Travels

ചെന്നൈ: ഡോ. ജയലളിത സര്‍വകലാശാലയെ അണ്ണാമലൈ സര്‍വകലാശാലയില്‍ ലയിപ്പിക്കാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച ഒ പനീർശെൽവം ഉൾപ്പടെയുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്‌റ്റിൽ. നിയമസഭയിൽ സർക്കാർ ബിൽ അവതരിപ്പിക്കവെ പ്രതിഷേധം അറിയിച്ച് സഭ വിട്ട് ഇറങ്ങുകയായിരുന്നു. വല്ലജ റോഡിലുള്ള കലൈവനാര്‍ അരംഗം ഓഡിറ്റോറിയത്തിനു പുറത്തായിരുന്നു എംഎൽഎമാർ പ്രതിഷേധിച്ചത്. ഗതാഗതം തടസപ്പെട്ടതോടെ പോലീസ് അറസ്‌റ്റ് നടപടിയിലേക്ക് കടക്കുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയാണ് തമിഴ്‌നാട് സര്‍വകലാശാല നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്. 2013ലെ അണ്ണാമലൈ സര്‍വകലാശാല നിയമം, 1981ലെ ഭാരതിയാര്‍ സര്‍വകലാശാല നിയമം എന്നിവ ഭേദഗതി ചെയ്യുകയും 2021ലെ ഡോ. ജെ ജയലളിത സര്‍വകലാശാല നിയമം റദ്ദാക്കുകയും ചെയ്‌തു കൊണ്ടായിരുന്നു ബിൽ. ജയലളിത സര്‍വകലാശാലയെ അണ്ണാമല സര്‍വകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് സ്‌ഥാപനമാക്കുകയും ചെയ്‌തു. ഇതിനെതിരെയാണ് എഐഎഡിഎംകെ രംഗത്തെത്തിയത്.

വിഷയം ചര്‍ച്ചക്കെടുക്കാമെന്ന് സ്‌പീക്കർ അപ്പാവു അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ എഐഎഡിഎംകെ അംഗങ്ങള്‍ തയ്യാറായില്ല. തുടര്‍ന്ന് നിയമസഭ വിട്ടിറങ്ങിയ എംഎൽഎമാർ കലൈവനാര്‍ അരംഗം ഓഡിറ്റോറിയത്തിനു പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.

Most Read:  മഥുരയിൽ മദ്യവും മാംസവും വിൽക്കരുത്; ഉത്തരവിട്ട് യുപി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE