മലപ്പുറം: അല്ലാഹുവിന് രക്‌തബലിയർപ്പിച്ച മൃഗത്തിന്റെ മാംസ അവശിഷ്‌ടം ലോകത്തെ മുഴുവൻ തീറ്റിച്ച് സകലരെയും തങ്ങളുടെ അധീനതയിൽ ആക്കുന്ന ഹലാൽ ജിഹാദ് കേരളത്തിൽ നടക്കുന്നെണ്ടെന്നാണ് പ്രചരിക്കുന്ന സന്ദേശംപറയുന്നത്.
സമയമെടുത്ത് ശ്രദ്ധയോടുകൂടി മുഴുവനും വായിക്കണം എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലും വാട്‌സാപ്പിലും പ്രചരിപ്പിക്കുന്ന വിദ്വേഷ സന്ദേശത്തിന് എതിരെയാണ് പരാതി. ഇതര മതസ്‌ഥരുടെ കച്ചവട സ്ഥാപനങ്ങൾ പൂട്ടി പോകത്തക്ക വിധത്തിൽ അവരുടെ കേന്ദ്രങ്ങളിൽ വലിയ മാളുകൾ സ്‌ഥാപിച്ചു കൊണ്ട് നടത്തുന്ന ‘മാൾ ജിഹാദ്’ കേരളത്തിൽ ഉണ്ടെന്നും ഇതിനെയൊക്കെ പ്രതിരോധിക്കാൻ നാമെല്ലാവരും ശ്രദ്ധിക്കണെമന്നും സന്ദേശം പറയുന്നു.
വാട്‌സാപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങൾവഴി സാമുദായിക സംഘർഷം ലക്ഷ്യമാക്കി പ്രചരിപ്പിക്കുന്ന ഈ കടുത്ത വിദ്വേഷങ്ങൾക്കെതിരെയാണ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പബ്‌ളിക് റിലേഷൻസ് സെക്രട്ടറി കെപി ജമാൽ കരുളായി ഡിജിപിക്ക് പരാതി നൽകിയത്.
പോലീസും കേന്ദ്രസർക്കാരും നീതിപീഠവും ഏറെക്കാലം നടത്തിയ അന്വേഷണത്തിനൊടുവിൽ തള്ളിക്കളഞ്ഞ ലവ് ജിഹാദുൾപ്പെടെയുളളതും പുതാതായി മാൾ ജിഹാദ് വരെ ഉൾപ്പെടുത്തിയാണിപ്പോൾ പ്രചരണം. ആളുകൾക്കിടയിലും സമുദായങ്ങൾ തമ്മിലും തെറ്റിദ്ധാരണ പരത്തുന്ന കടുത്ത വിദ്വേഷ പ്രചരണത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.
‘നാട്ടിലെ സമാധാനം തകർക്കുന്ന ഇത്തരം ദുഷ്‌ട ശക്‌തികൾക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടിലെ സൗഹാർദ്ദം നിലനിർത്താൻ കക്ഷി രാഷ്‌ട്രീയ ജാതി-മത ചിന്തകൾക്കതീതമായി മുഴുവൻ മനുഷ്യരും ഒന്നിച്ചണിനിരക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.
NATIONAL | ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; എട്ടുമരണം
ഇത്തരം ദുഃശക്തികൾക്കെതിരെ മുഴുവൻ മനുഷ്യരെയും ഒന്നിപ്പിക്കാൻ എല്ലാവരും വാർത്ത നന്നായി Share ചെയ്യണം. വിഷയം സത്യസന്ധമായി റിപ്പോർട്ട് ചെയ്ത മലബാർ ന്യൂസിന് അഭിനന്ദനങ്ങൾ