കോഴിക്കോട്: ജില്ലയിലെ ചെമ്പനോട കാട്ടിക്കുളം ഉണ്ടൻമൂല മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഉണ്ടൻമൂല–ചെങ്കോട്ടക്കൊല്ലി ഭാഗത്ത് 3 കിലോമീറ്ററോളം ദൂരത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന ആനക്കിടങ്ങിലൂടെയാണ് കാട്ടാനകൾ പ്രദേശത്ത് എത്തുന്നത്. വലിയ രീതിയിലുള്ള കൃഷിനാശമാണ് ഇവ മേഖലയിൽ ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്.
ചെമ്പനോട – പെരുവണ്ണാമൂഴി റോഡരികിലും ആനശല്യം വർധിക്കുന്നത് ജനങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. കൂടാതെ നിരവധി കർഷകർക്കാണ് ഇപ്പോഴും കൃഷിനാശത്തെ തുടർന്നുള്ള നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ആനക്കിടങ്ങ് നന്നാക്കാൻ സർക്കാർ അടിയന്തര ഫണ്ട് അനുവദിക്കണമെന്നും, നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യം ഉന്നയിക്കുന്നത്.
Read also: നിർമാണത്തിൽ അപാകത; തെക്കിൽ- ആലട്ടി റോഡിൽ അപകടം പതിവാകുന്നു





































