ജില്ലയിലെ ചെമ്പനോടയിൽ കാട്ടാന ശല്യം രൂക്ഷം

By Team Member, Malabar News
Wild Elephant Attack In Kozhikode Increased
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ചെമ്പനോട കാട്ടിക്കുളം ഉണ്ടൻമൂല മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഉണ്ടൻമൂല–ചെങ്കോട്ടക്കൊല്ലി ഭാഗത്ത് 3 കിലോമീറ്ററോളം ദൂരത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന ആനക്കിടങ്ങിലൂടെയാണ് കാട്ടാനകൾ പ്രദേശത്ത് എത്തുന്നത്. വലിയ രീതിയിലുള്ള കൃഷിനാശമാണ് ഇവ മേഖലയിൽ ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്.

ചെമ്പനോട – പെരുവണ്ണാമൂഴി റോഡരികിലും ആനശല്യം വർധിക്കുന്നത് ജനങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. കൂടാതെ നിരവധി കർഷകർക്കാണ് ഇപ്പോഴും കൃഷിനാശത്തെ തുടർന്നുള്ള നഷ്‌ടപരിഹാരം ലഭിക്കാനുള്ളത്. ആനക്കിടങ്ങ് നന്നാക്കാൻ സർക്കാർ അടിയന്തര ഫണ്ട് അനുവദിക്കണമെന്നും, നാശനഷ്‌ടം സംഭവിച്ചവർക്ക് അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യം ഉന്നയിക്കുന്നത്.

Read also: നിർമാണത്തിൽ അപാകത; തെക്കിൽ- ആലട്ടി റോഡിൽ അപകടം പതിവാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE