വയനാട്: ജില്ലയിലെ പുൽപ്പള്ളി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ രാത്രി കാവൽ ശക്‌തമാക്കി വനംവകുപ്പ്. കര്‍ണാടക വനത്തില്‍ നിന്നും കന്നാരംപുഴ കടന്നെത്തുന്ന ആനകളെ തുരത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ കാവൽ ശക്‌തമാക്കിയത്.
ശശിമല പാടത്ത് കൊയ്‌ത്തിന് പാകമായ നെല്ല് കാട്ടാനകൾ ഇറങ്ങി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇവയെ തുരത്താൻ വനംവകുപ്പ് എത്തിയത്. ആന സ്‌ഥിരമായിറങ്ങുന്ന കടവുകളില്‍ തീ കൂട്ടിയും പടക്കംപൊട്ടിച്ചും വനപാലകര്‍ കാവലുണ്ട്.
മാടപ്പള്ളിക്കുന്ന് മുതല്‍ ചാമപ്പാറ വരെ പത്തിടങ്ങളിലാണ് കാട്ടാനകളെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്‌ഥർ തമ്പടിച്ചിരിക്കുന്നത്. ഞാറു നട്ടതുമുതല്‍ കാര്യമായ പ്രശ്‌നമില്ലാതിരുന്ന പാടത്താണ് ഇപ്പോള്‍ ആനയെത്തുന്നതെന്ന് കർഷകർ വ്യക്‌തമാക്കുന്നുണ്ട്.
Read also: കിഴക്കമ്പലം സംഘർഷം; നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു








































