ന്യൂഡെല്‍ഹി: ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് എന്‍ഐഎ നോട്ടീസ് ലഭിച്ച കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഞായറാഴ്ച ഹാജരാകാനാണ് അദ്ദേഹത്തിന് എന്‍ഐഎ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എന്‍ഐഎയുടെ ഈ നടപടിയെന്ന് ബല്‍ദേവ് സിംഗ് സിര്‍സ പറഞ്ഞു.
സംയുക്ത കര്‍ഷക മോര്‍ച്ച നേതാവാണ് ബല്‍ദേവ് സിംഗ് സിര്‍സ. ഇദ്ദേഹം അടക്കമുള്ള 12ലധികം ആളുകള്‍ക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരുമായി നടന്ന ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതോടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ സമാധാനപരമായ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കൂടാതെ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായി പത്താംവട്ട ചര്‍ച്ച നടത്തുമെന്നും സംഘടനകള്‍ വ്യക്തമാക്കി.
Read also: ചോദ്യം ചെയ്യലിന് ഹാജരാകണം; കര്‍ഷക സംഘടനാ നേതാവിന് എൻഐഎ നോട്ടീസ്






































