മലപ്പുറം: എടക്കര മരുതയിൽ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ. കളത്തിൽ മോഹനന്റെ മകൾ ഡോ. രേഷ്മ (25)യെയാണ് സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.
അമിതമായി ഗുളികകൾ കഴിച്ച രേഷ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം നാളെ സംസ്കരിക്കും. വഴിക്കടവ് പോലീസ് വീട്ടിൽ എത്തി ഇൻക്വസ്റ്റ് നടത്തി.
എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ. രേഷ്മ. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Most Read: ഓണം; വിൽപനയിൽ റെക്കോർഡ് വർധനവുമായി മിൽമ








































