കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍നിന്ന് വീണുമരിച്ചു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്‌ത്രീയുടെ കയ്യിലിരുന്ന ആറുമാസം പ്രായമായ കുഞ്ഞും വീണുമരിച്ചു.
മലപ്പുറം- വയനാട് ജില്ലകളുടെ അതിര്‍ത്തിയിലെ വനമേഖലയിലാണ് നാടിനെയാകെ കണ്ണീരിലാക്കിയ സംഭവം നടന്നത്. നിലമ്പൂര്‍ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് മുന്‍പായിരുന്നു അപകടം നടന്നത്.
വനത്തിന് അകത്തുള്ള കോളനിയാണ് പരപ്പന്‍പാറ. ചെങ്കുത്തായ മലനിരകളും മറ്റുമുള്ള ഭാഗമാണ് ഇവിടം. വനത്തിലൂടെ ഏറെ ദൂരം കാല്‍നടയായി പോയാലാണ് പരപ്പന്‍പാറ കോളനിയില്‍ എത്താനാകുക.
വനത്തിലേക്ക് തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു രാജന്‍. അതിനിടെ രാജന്‍ വീഴുന്നത് കണ്ട സ്‌ത്രീ ഓടിവരികയായിരുന്നു. അപ്പോഴാണ് ഇവരുടെ കയ്യിലിരുന്ന കുഞ്ഞ് താഴെവീണതും മരിച്ചതും.
പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരുവരുടെയും മൃതദേഹം പുറത്തെത്തിച്ചു. ഏറെ ദുര്‍ഘമായ മേഖലയാണിത്.
Most Read: സംസ്‌ഥാനത്ത് വ്യാജ പോക്‌സോ കേസുകൾ ഉയരുന്നതായി കണക്കുകൾ






































