മഞ്ചേരി: ലഹരിമരുന്ന് കടത്തുന്നതിനിടയില്‍ യുവാവ് പിടിയില്‍. മഞ്ചേരി പുല്ലൂര്‍ എടലോളി വീട്ടില്‍ ഷംസുദ്ദീനാണ് (41) എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. അരകിലോയോളം ഹാഷിഷ് ഓയിലും വിപണിയില്‍ അമ്പതിനായിരം രൂപ വില വരുന്ന എംഡിഎംഎ മയക്ക് മരുന്നുകളുമാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
മഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്ത് വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറും കസ്‌റ്റഡിയിലെടുത്തു. ഇയാള്‍ പലസ്‌ഥലങ്ങളില്‍ നിന്നും മയക്കുമരുന്നുകള്‍ മഞ്ചേരിയില്‍ എത്തിച്ച് ചില്ലറ വില്‍പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ ഷംസുദീനെ ഒരാഴ്‌ചയായി മഞ്ചേരി എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇയാളില്‍ നിന്ന് പിടികൂടിയ ഹാഷിഷ് ഓയിലിന് വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരും. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎക്ക് വിപണിയില്‍ ഗ്രാമിന് മൂവായിരത്തിലധികം വിലയുണ്ട്.
മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തിലാണ് ഷംസുദ്ദീനെ മയക്ക് മരുന്നുകളുമായി വാഹന സഹിതം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ പിഇ ഹംസ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടികെ സതീഷ്, കെപി സാജിദ്, അമിന്‍ അല്‍ത്താഫ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ കെപി ധന്യ, എക്‌സൈസ് ഡ്രൈവര്‍ സവാദ് നാലകത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Read also: ചന്ദനക്കടത്ത്; അഞ്ചംഗ സംഘം പിടിയിൽ