കൊല്ലം: പൂയപ്പള്ളി മരുതമൺപള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു. മരുതമൺപള്ളി ആമ്പാടിയിൽ തിലജൻ (44) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി ഒൻപതോടെയാണ് സംഭവം. തിലജന്റെ ബന്ധു മരുതമൺപള്ളി പൊയ്‌കവിളവീടിൽ സേതുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സേതുവിന് തിലജനോട് പൂർവ വൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ജങ്ഷനിൽ നിൽക്കുകയായിരുന്ന തിലജനെ പ്രതി ആക്രമിച്ച് കൈ വെട്ടിമാറ്റുകയായിരുന്നു. തിലജൻ റോഡിന് മറുവശത്തുള്ള മാർജിൻ ഫ്രീ മാർക്കറ്റിൽ ഓടിക്കയറി. പിന്നാലെയെത്തിയ സേതു കടക്കുള്ളിൽ വെച്ചും തിലജനെ വെട്ടുകയായിരുന്നു. പോലീസെത്തി തിലജനെ പാരപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തിലജനും സഹോദരൻമാരും ബന്ധുവായ പ്രതി സേതുവും തമ്മിൽ നേരത്തെ വഴിത്തർക്കവുമായി ബന്ധപ്പെട്ട് വീടുകയറി ആക്രമണം ഉണ്ടായിട്ടുണ്ട്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് സേതു, തിലജന്റെ സഹോദരൻ ജലജനെ ആറുമാസം മുൻപ് ജങ്ഷനിൽ വെച്ച് വെട്ടിപരിക്കേൽപിച്ചിരുന്നു. ഇതിന് പ്രതികാരമായി തിലജനും ജലജനും ക്വട്ടേഷൻ അംഗങ്ങളും ചേർന്ന് പിന്നീട് സേതുവിനെ വീടുകയറി ആക്രമിച്ചു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.
Most Read: വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം







































