മൂന്നാർ: നല്ലതണ്ണിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഓഫിസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ശാന്തമ്പാറ സ്റ്റേഷനിലെ സിപിഒ കൊന്നത്തടി സ്വദേശി ശ്യാമകുമാറിനെയാണ്(32) ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി പിരിച്ചുവിട്ടത്.
നല്ലതണ്ണി സ്വദേശിനിയും സോത്തുപ്പാറ സർക്കാർ സ്കൂളിലെ വനിതാ കൗൺസിലറുമായ ഷീബ എയ്ഞ്ചൽ റാണിയെ(27) കഴിഞ്ഞ ജനുവരി ഒന്നിനാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കാലത്ത് ശ്യാംകുമാർ ഷീബയുമായി അടുപ്പത്തിൽ ആയിരുന്നുവെന്ന് അന്വേഷത്തിൽ കണ്ടെത്തിയിരുന്നു.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ശ്യാംകുമാർ അക്കാര്യം മറച്ചുവെച്ചാണ് ഷീബയുമായി അടുപ്പത്തിലായത്. പിന്നീട് യുവതി ഇക്കാര്യം അറിഞ്ഞതോടെയാണ് ആത്മഹത്യ ചെയ്തത്. ഡിവൈഎസ്പി എജി ലാൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശ്യാംകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡിസിആർബി ഡിവൈഎസ്പി വീണ്ടും നടത്തിയ അന്വേഷണത്തെ തുടർന്നാണ് പിരിച്ചുവിടൽ.
Most Read: ബോളിവുഡ് ഗായകൻ കെകെയുടെ വിയോഗം; അസ്വാഭാവിക മരണത്തിന് കേസ്