കൊച്ചി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പുഴയിൽ മീൻ പിടിക്കാൻ എത്തിയവരാണ് ഗോശ്രീ പാലത്തിന്റെ കൈവരിയിൽ യുവാവിന്റെ മൃതദേഹം കണ്ടത്. വിജയന് പനി ഉൾപ്പെടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കോവിഡ് പരിശോധനക്ക് വിധേയനായിരുന്നു. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ഇയാളെ കാണാതായത്.
Read also: സിദ്ദീഖ് കാപ്പന് കോവിഡ്: ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണം; ഐക്യദാര്‍ഢ്യ സമിതി






































