കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ്. ഇരിക്കൂറിൽ നടന്നത് കെസി വേണുഗോപാലിന്റെ ഗൂഡാലോചനയാണ് എന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ ആരോപിച്ചു. കെ സുധാകരനെ അവഗണിച്ച് കണ്ണൂരിൽ കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മുക്ത ഭാരതത്തിനായി ഉള്ള ശ്രമത്തിലാണ് കെസി വേണുഗോപാലെന്നും യൂത്ത് കോൺഗ്രസ് നേതാവ് ആരോപിച്ചു. ‘ കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപി അജണ്ട ഇവിടെ നടക്കാൻ പോവുകയാണ്. ഇരിക്കൂറിന്റെ പേരിൽ കെസി വേണുഗോപാൽ ശാഠ്യം പിടിക്കുന്നത് എന്തിനാണ്? ഇതിന്റെ പിറകിൽ വ്യക്തമായ ഗൂഢാലോചയുണ്ട്’; ജോഷി കണ്ടത്തിൽ പറഞ്ഞു.
കെ സുധാകരൻ കരുത്തുറ്റ നേതാവാണെന്നും അദ്ദേഹത്തെ അവഗണിച്ച് കണ്ണൂരിൽ കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നും ജോഷി കണ്ടത്തിൽ വ്യക്തമാക്കി.
Read Also: ‘മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മൽസരിക്കും’; വാളയാർ പെൺകുട്ടികളുടെ അമ്മ






































