
കാഞ്ഞങ്ങാട്: യുവാക്കൾ സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കുവേണ്ടി കർമനിരതർ ആകണമെന്ന് എസ്‌വൈഎസ് യൂത്ത് കൗൺസിൽ ഉൽഘാടനം ചെയ്‌തുകൊണ്ട് എസ്‌വൈഎസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പഞ്ചിക്കൽ തങ്ങൾ അഹ്വനം ചെയ്‌തു.
സമകാലിക സമൂഹത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന്, അശ്ളീല-ആഭാസ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നുകൊണ്ട് മാതൃകായോഗ്യരായ സമൂഹത്തിന്റെ നിർമാണത്തിൽ യുവസമൂഹം മുഖ്യ പങ്കാളികളാകണമെന്നും തങ്ങൾ പറഞ്ഞു. ‘ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം’ എന്ന ശീർഷകത്തിൽ മാണിക്കോത്ത് ഹാദി അക്കാദമിയിൽ നടന്ന എസ്‌വൈഎസ് കാഞ്ഞങ്ങാട് സോൺ യൂത്ത് കൗൺസിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ഹാദി അക്കാദമി ജനറൽ സെക്രട്ടറി ചേറ്റുംകുണ്ട് അബ്‌ദുൽ ഖാദർ ഹാജി പതാക ഉയർത്തിയ ചടങ്ങിൽ സോൺ പ്രസിഡണ്ട് അഷറഫ് സുഹിരി പരപ്പയാണ് അധ്യക്ഷത വഹിച്ചത്. ജില്ലാ നേതാക്കളായ ബശീർ പുളിക്കൂർ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്‌ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, പാത്തൂർ മുഹമ്മദ് സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സംഘടനാ തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ സിദ്ദീഖ് സഖാഫി ബായാർ നേതൃത്വം നൽകി. സയ്യിദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്തിനെ പ്രസിഡണ്ടായും ജനറൽസെക്രട്ടറിയായി ശിഹാബ് പാണത്തൂരിനെയും ഫിനാൻസ് സെക്രട്ടറിയായി ശിഹാബുദ്ദീൻ അഹ്സനിയെയും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികൾ; അശ്‌റഫ് അശ്‌റഫി ആറങ്ങാടി, മഹമൂദ് അംജദി പുഞ്ചാവി വൈസ് പ്രസിഡണ്ടുമാരായും ഹനീഫ് അഹ്സനി ഉദയപുരം, അബ്‌ദുൽ ഖാദർ സഖാഫി പഴയകടപ്പുറം, മശ്ഹൂദ് ഫാളിലി ബല്ലാകടപ്പുറം, പ്രൊഫ. ഇസ്‌മാഈൽ നീലേശ്വരം, നൗഷാദ് ചുള്ളിക്കര, സുബൈർ പടന്നക്കാട് എന്നിവർ സെക്രട്ടറിമാരായും ചുമതലയേറ്റു.
Most Read: 40 ലക്ഷം ട്രാക്‌ടറുകൾ അണിനിരത്തി റാലി നടത്തും; രാകേഷ് ടിക്കായത്







































