40 ലക്ഷം ട്രാക്‌ടറുകൾ അണിനിരത്തി റാലി നടത്തും; രാകേഷ് ടിക്കായത്

By Staff Reporter, Malabar News
rakesh-taikait
രാകേഷ് ടിക്കായത്
Ajwa Travels

ചണ്ഡീഗഡ്: കർഷക സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവയിൽ വച്ച് നടന്ന ‘കിസാൻ മഹാപഞ്ചായത്ത്‘ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സമരത്തിന്റെ ഭാവിയെ കുറിച്ച് പ്രതികരിച്ചത്. നാൽപ്പത് ലക്ഷം ട്രാക്‌ടറുകൾ അണിനിരത്തി കർഷക പ്രക്ഷോഭം ശക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന വ്യക്‌തികളെ വിമർശിച്ചതിനെയും രാകേഷ് ടിക്കായത് പരാമർശിച്ചു. ‘പ്രധാനമന്ത്രി തന്റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രക്ഷോഭത്തിന്റെയും ഭാഗമായിട്ടില്ല. വാസ്‌തവത്തിൽ രാഷ്‌ട്രത്തെ തകർക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്‌തു കൊണ്ടിരിക്കുന്നത്’ ടിക്കായത് പറഞ്ഞു.

കർഷകരുടെ പ്രക്ഷോഭം ഈ വർഷം ഒക്‌ടോബർ 2 വരെ തുടരുമെന്ന് രാകേഷ് ടിക്കായത് പറഞ്ഞു. എന്നാൽ പ്രതിഷേധ പരിപാടികൾ അതിന് ശേഷവും അവസാനിക്കില്ല. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കർഷകർ പ്രതിഷേധ സ്‌ഥലങ്ങളിലേക്ക് മടങ്ങിവരും, തിരികെ പോകുന്നവർക്ക് പകരം പുതിയ ആളുകളെ കൊണ്ടുമെന്നും ടിക്കായത് വ്യക്‌തമാക്കി.

Read Also: ബിജെപി കർഷകരെ കൊള്ളയടിക്കും, അവരുടെ ഭൂമി കൈയ്യേറും; മമത ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE