കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾക്കായി യുക്രൈൻ സംഘം ശനിയാഴ്ച യുഎസിലേക്ക് പുറപ്പെട്ടതായി പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്കി. യുക്രൈന്റെ ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി റസ്റ്റം ഉമറോവാണ് പ്രതിനിധി സംഘത്തിന്റെ തലവനെന്നും സെലൻസ്കി എക്സിൽ കുറിച്ചു.
യുഎസ്, യുക്രൈൻ, റഷ്യ എന്നീ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ അബുദാബിയിലും യുഎസ്, യുക്രൈൻ ഉദ്യോഗസ്ഥർ ജനീവയിലും അടുത്തിടെ ചർച്ച നടത്തിയിരുന്നു. ജനീവയിൽ യുഎസ്, യുക്രൈൻ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകൾക്ക് പിന്നാലെ, പദ്ധതി നടപ്പാക്കാവുന്നതാണെന്നും എന്നാൽ ഏതാനും പ്രധാന വ്യവസ്ഥകളിൽ തീരുമാനം ഉണ്ടാകാനുണ്ടെന്നുമാണ് സെലൻസ്കി പറഞ്ഞിരുന്നത്.
ഇതിനിടെ, ഡൊണാൾഡ് ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് യുക്രൈൻ പ്രതിനിധി സംഘം യുഎസിലേക്ക് പോകുന്നത്. യുഎസ് മുന്നോട്ടുവെച്ച പരിഷ്കരിച്ച നിർദ്ദേശങ്ങൾ സ്വീകാര്യമാണെന്ന് സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാനും ചെറിയ കാര്യങ്ങളിൽ മാത്രമേ തീരുമാനമാകാൻ ഉള്ളൂവെന്നാണ് റിപ്പോർട്ടുകൾ.
Most Read| പാലക്കാട് വിരുന്നെത്തി പമ്പരക്കാട; 6000 കി.മീ നിർത്താതെ പറക്കും, പമ്പരം പോലെ കറങ്ങും








































