കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ സ്‌ഥാനം ഒഴിയാൻ തയ്യാറെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി. വളരെ പ്രയാസകരമായ ഒരു സമയത്ത് എന്റെ രാജ്യത്തോടൊപ്പം ഉണ്ടാകാനും, രാജ്യത്തെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും സെലെൻസ്‌കി വാർത്താ ചാനലിൽ പറഞ്ഞു.
വെടിനിർത്തൽ നിലവിൽ വന്നാൽ തിരഞ്ഞെടുപ്പ് നടത്താൻ പാർലമെന്റിനോട് ആവശ്യപ്പെടുമെന്നും സെലെൻസ്‌കി പറഞ്ഞു. 2019ലാണ് സെലെൻസ്‌കി യുക്രൈൻ പ്രസിഡണ്ടായി അധികാരമേറ്റത്. 2024ൽ അധികാരം ഒഴിയേണ്ടതായിരുന്നു. എന്നാൽ, 2022ൽ റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിനെ തുടർന്ന് പ്രസിഡണ്ട് പദവിയിൽ തുടരുകയായിരുന്നു.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉൾപ്പടെയുള്ളവർ ചർച്ച നടത്തിയിട്ടും റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുദ്ധത്തിന് ഇന്ധനം പകരുന്നതായി ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ ഇന്ത്യക്ക് 50% തീരുവയും ഏർപ്പെടുത്തിയിരുന്നു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!