ഡെൽഹി: ഒന്നര ലക്ഷം ഡോസ് സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിലെത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കൂടുതൽ ഉൽപാദനത്തിനായി സ്പുട്നിക് വാക്സിൻ വികസിപ്പിച്ച റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് രാജ്യത്തെ പ്രാദേശിക കമ്പനികളുമായി ചർച്ച നടത്തിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഡോ.റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിൻ എത്തിക്കാനാണ് ലക്ഷ്യം. സ്പുട്നികിന്റെ ആദ്യ ഡോസ് മെയ് ആദ്യവാരം രാജ്യത്തെത്തിയിരുന്നു. കോവിഡിനെതിരെ 90 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള സ്പുട്നികിന് ഏപ്രിൽ 12നാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കോവിഡ് പ്രതിസന്ധി നേരിടാൻ ആറ് നിർദ്ദേശങ്ങൾ അടങ്ങിയ കത്തയച്ചിരുന്നു. ഇതിന് മറുപടി നൽകവെയാണ് സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ എത്തിച്ചതായി അനുരാഗ് താക്കൂർ വ്യക്തമാക്കിയത്.
Also Read: കോവിഡ് ബാധിച്ചാൽ എന്റെ ഉപദേശം കേട്ടാൽ മതിയെന്ന് രാംദേവ്; പരാതിയുമായി ഐഎംഎ വൈസ് പ്രസിഡണ്ട്







































