കോവിഡ് ബാധിച്ചാൽ എന്റെ ഉപദേശം കേട്ടാൽ മതിയെന്ന് രാംദേവ്; പരാതിയുമായി ഐഎംഎ വൈസ് പ്രസിഡണ്ട്

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കോവിഡ് ബാധിച്ചാൽ തന്റെ ഉപദേശം കേട്ടാൽ മതിയെന്നും ആശുപത്രിയിൽ പോകേണ്ടെന്നുമുള്ള ബാബാ രാംദേവിന്റെ ആഹ്വാനത്തിനെതിരെ പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വൈസ് പ്രസിഡണ്ട് ഡോ. നവ്‌ജോത്​ ദാഹിയ. കോവിഡ്​ രോഗികളെ കളിയാക്കിയെന്നും ആരോഗ്യ പ്രവർത്തകരെ അവഹേളിച്ചെന്നും ആരോപിച്ച് ജലന്ധര്‍ കമ്മീഷണറേറ്റിലാണ് പരാതി നല്‍കിയത്.

കോവിഡ് ബാധിതരെ രാംദേവ് തെറ്റിദ്ധരിപ്പിച്ചെന്ന് ഡോ. നവ്‌ജോത്​ ദാഹിയയുടെ പരാതിയിൽ പറയുന്നു. കോവിഡ്​ ബാധിതരായവർ ചികിൽസക്കായി ആശുപത്രികളിൽ പോകരുത്. പകരം തന്റെ ഉപദേശം സ്വീകരിച്ചാൽ മതിയെന്നായിരുന്നു രാംദേവ് പറഞ്ഞത്. കുത്തിവെപ്പുകളും റെംഡെസിവിറും വഴി ഡോക്‌ടർമാർ കോവിഡ്​ രോഗികളെ മരണത്തിലേക്ക്​ തള്ളിവിടുകയാണെന്നും രാംദേവ് ആരോപിച്ചതായി പരാതിയിൽ പറയുന്നു.

രാംദേവിന്റെ വിവാദ സന്ദേശത്തിന്റെ വീഡിയോ ഉൾപ്പടെയാണ് പരാതി നല്‍കിയത്. “കോവിഡ്​ രോഗികൾക്ക്​ കൃത്യമായി ശ്വാസമെടുക്കേണ്ടത്​ എങ്ങനെയാണെന്ന്​​ അറിയില്ല. എന്നിട്ട് ഓക്​സജിൻ ക്ഷാമമാണെന്നും ശ്‌മശാനങ്ങളിൽ സ്‌ഥലമില്ലെന്നും പരാതി പറയുന്നു”- എന്നും രാംദേവ് പറഞ്ഞിരുന്നു.

രാംദേവിനെതിരെ ക്രിമിനൽ കേസ്​ എടുക്കണമെന്ന് ഡോ. നവ്‌ജോത്​ ദാഹിയ ആവശ്യപ്പെട്ടു. രാംദേവ്​ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സമൂഹത്തില്‍ ഭീതി പടര്‍ത്തുകയുമാണ് ചെയ്യുന്നത്​. കോവിഡ് മഹാമാരി നേരിടാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിർദ്ദേശങ്ങള്‍ പാലിക്കരുതെന്നാണ് രാംദേവ് ആഹ്വാനം ചെയ്യുന്നത്. അതിനാല്‍ പകർച്ചവ്യാധി നിയന്ത്രണ നിയമം, 2005ലെ ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് ആക്‌ട് എന്നിവ പ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Also Read:  യുപിയിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷാമമുണ്ടെന്ന് കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE