യുപിയിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷാമമുണ്ടെന്ന് കേന്ദ്രമന്ത്രി

By News Desk, Malabar News
Malabarnews_yogi adhithyanath
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശിലെ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗ്യാഗ്‌വറിന്റെ കത്ത്.

സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവരെ ജയിലിൽ അടക്കുമെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നുകളുടെയും മറ്റ് സംവിധാനങ്ങളുടെയും പൂഴ്‌ത്തിവെപ്പ് ആരോപിച്ച് കേന്ദ്രമന്ത്രി കത്തയച്ചത്.

തന്റെ മണ്ഡലമായ ബറേലിയിലെ സാഹചര്യമാണ് കേന്ദ്രമന്ത്രി കത്തിൽ സൂചിപ്പിച്ചത്. ബറേലിയിലെ ആശുപത്രികളിൽ ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ ചില പ്രവർത്തന രീതികളെയും അദ്ദേഹം പരാമർശിച്ചു. ജനങ്ങളുടെ പരാതികളാണ് കത്തിൽ ഉൾപ്പെടുത്തിയത് എന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Kerala News: മന്ത്രിസഭാ രൂപീകരണം; ഇടത് മുന്നണിയിൽ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE