യുപിയിൽ കോവിഡ് നിയന്ത്രണ വിധേയം; യോ​ഗി ആദിത്യനാഥ്

By Syndicated , Malabar News
yogi adhithyanadh
യോഗി ആദിത്യനാഥ്‌
Ajwa Travels

ലഖ്‌നൗ: യുപിയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്റെയും കണക്കുകൾ സർക്കാറിന്റെ കോവിഡ് പോർട്ടൽ വെബ്സൈറ്റിലുണ്ട്. ഇവിടെ ഒളിച്ചുവെക്കാൻ ഒന്നുമില്ല. എല്ലാം വ്യക്‌തമാണ്; ആദിത്യനാഥ് പറഞ്ഞു.

ഉത്തർപ്രദേശിലെ ജനസംഖ്യ പ്രകാരം കോവിഡ് രണ്ടാം തരം​ഗം നിയന്ത്രണ വിധേയമാകുമോ എന്ന ആശങ്ക സർക്കാരിന് ഉണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ സംഭവിച്ചില്ലെന്നും കോവിഡിന്റെ മൂന്നാം തരം​ഗം നേരിടാനും യുപി തയ്യാറാണെന്നും യോഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്, ഗാസിപൂര്‍ എന്നിവിടങ്ങിലെ ഗംഗാ തീരത്ത് നിന്നും ദിനംപ്രതി കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടി വരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടായിരത്തോളം മൃതദേഹങ്ങൾ ഗംഗാ തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ പ്രയാഗ് രാജില്‍ നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയതായും കണ്ടെത്തിയിരുന്നു.

Read also: യുപിയിൽ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE