നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണം; ആവശ്യം ഉന്നയിച്ച് കേന്ദ്രം

By Staff Reporter, Malabar News
amit-shah-home-minister
ആഭ്യന്തരമന്ത്രി അമിത് ഷാ
Ajwa Travels

തിരുവനന്തപുരം: നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണമെന്ന് വീണ്ടും ആവശ്യപ്പെടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കാനാണ് ആലോചന. ദക്ഷിണേന്ത്യയിലെ പ്രളയ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം എന്ന രീതിയിൽ വിഷയത്തെ അവതരിപ്പിക്കാനാണ് തീരുമാനം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശമായി നദീസംയോജന വിഷയം അവതരിപ്പിക്കും.

മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ കേന്ദ്രത്തിന്റെ നിലപാട് വ്യക്‌തമാക്കും എന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായി ഉണ്ടാകുന്ന മഴ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം എന്ന നിലയിലാകും സർക്കാർ ഈ നിർദ്ദേശം അവതരിപ്പിക്കുക. നവംബർ 14ന് നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ തിരുപ്പതിയിലാകും ചേരുക. ഇതിലാവും നദീസംയോജന പദ്ധതിയുടെ ആവശ്യകത കേന്ദ്രം അവതരിപ്പിക്കുക.

Read Also: ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE