ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഉപേക്ഷിച്ച സംഭവം; കണക്കുകൾ ലഭ്യമല്ലെന്ന് കേന്ദ്രം

By Team Member, Malabar News
Central Govt About The Dead Bodies Floating In Ganga River
Ajwa Travels

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയിൽ ഉപേക്ഷിച്ച മൃതദേഹങ്ങളുടെ കണക്ക് ലഭ്യമല്ലെന്ന് രാജ്യസഭയിൽ വ്യക്‌തമാക്കി കേന്ദ്രം. കേന്ദ്ര മന്ത്രി ബിശ്വേശ്വർ ടുഡു ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

അതേസമയം കോവിഡ് മരണത്തെ തുടർന്ന് മൃതദേഹങ്ങൾ ഗംഗാ നദിയിൽ തള്ളിയ സംഭവത്തിൽ വിവിധ സംസ്‌ഥാനങ്ങളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെസി വേണുഗോപാൽ എംപി അടക്കമുള്ള നേതാക്കൾ രംഗത്തെത്തി. കേന്ദ്രസർക്കാർ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ കെസി വേണുഗോപാൽ, ഓക്‌സിജൻ മരണങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും തനിക്ക് ഇതേ മറുപടിയാണ് കേന്ദ്രം നൽകിയതെന്നും വ്യക്‌തമാക്കി.

Read also: എടച്ചേരിയിൽ 3 കുട്ടികൾ പാറക്കുളത്തിൽ വീണു; ഒരാള്‍ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE