റിയാദ്: മരം മുറിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി സൗദി അറേബ്യ. അനധികൃതമായി മരം മുറിക്കുന്നവർക്ക് 10 വർഷം തടവോ മൂന്ന് കോടി റിയാൽ (59 കോടി രൂപ) പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും. സൗദി പബ്ളിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഔഷധ സസ്യം, ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകൾ നശിപ്പിക്കുകയോ ചെയ്യുന്നതും സമാന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മരത്തിന്റെ കടക്കലുള്ള മണ്ണ് നീക്കുന്നതും പരിസ്‌ഥിതി നിയമപ്രകാരം ശിക്ഷാർഹമാണ്. വിഷൻ 2030മായി ബന്ധപ്പെട്ട് ഹരിതവൽക്കരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ നടപടി.
Also Read: പിഡിപി സ്‌ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്‌ഗ് പാർട്ടി വിട്ടു
2021 ഏപ്രിലോടെ രാജ്യത്തുടനീളം 10 ദശലക്ഷം മരങ്ങൾ നടുന്ന ‘ലെറ്റ്സ് മേക് ഇറ്റ് ഗ്രീൻ’ (Let’s Make It Green) പദ്ധതി സൗദി പരിസ്‌ഥിതി മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ ഫഡ്‌ലി പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികവും സാമൂഹികവുമായ പരിഷ്‌കാരങ്ങൾക്ക് ആക്കം കൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.