കാസർഗോഡ്: നഗരപരിധിയിലുള്ള സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് മൂന്ന് യുവാക്കൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. പ്രതികൾ 19ഉം 21ഉം വയസ് പ്രായമുള്ളവരാണ്.
സ്കൂളിൽ വെച്ച് അസ്വസ്ഥതകൾ പ്രകടിപ്പിച്ച വിദ്യാർഥിനി ക്ളാസ് അധ്യാപികയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പ്രശ്നം ചൈൽഡ് ലൈനിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസിൽ പരാതി നൽകിയത്.
Most Read: കോവിഡ് ബാധിതർക്ക് ഗൃഹചികിൽസ; മൂന്നാം തരംഗം നേരിടാൻ സജ്ജമായി ആരോഗ്യവകുപ്പ്






































