കണ്ണൂർ: ജില്ലയിൽ ചികിൽസ കിട്ടാതെ 11 വയസുകാരി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. കുട്ടിയുടെ കുടുംബത്തിൽ ഇതിനു മുൻപ് നടന്ന മൂന്നു മരണങ്ങളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.
പനി ബാധിച്ച എംഎ ഫാത്തിമയെ ചികിൽസിക്കാതെ മന്ത്രവാദം നടത്തുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് അബ്‌ദുൽ സത്താറും മന്ത്രവാദം നടത്തിയ ബന്ധു ഉവൈസും അറസ്‌റ്റിലായിരുന്നു. രോഗത്തിന് ശാസ്‌ത്രീയ ചികിൽസ നൽകാത്തതാണ് ഫാത്തിമയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് മന്ത്രവാദിക്കെതിരെ ചുമത്തിയിരിക്കുന്നത്. രക്ഷിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ പാലിക്കാത്തതിനാൽ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരമാണ് പെൺകുട്ടിയുടെ പിതാവ് സത്താറിനെ അറസ്‌റ്റ് ചെയ്‌തത്. മരിച്ച പെൺകുട്ടിയുടെ പിതൃസഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മന്ത്രവാദിക്കെതിരെ ഇയാളുടെ ബന്ധു തന്നെ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മന്ത്രവാദം നടന്നെന്ന് ബോധ്യമായതിനാൽ ഡ്രഗ്‌സ് ആൻഡ് മാജിക് റെമെഡി ആക്‌ട് കേസിൽ ചുമത്തുന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
National News: ശ്രീനഗർ-ഷാർജ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്‌ഥാൻ; ഇന്ത്യക്ക് തിരിച്ചടി










































