ശ്രീനഗർ-ഷാർജ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്‌ഥാൻ; ഇന്ത്യക്ക് തിരിച്ചടി

By Staff Reporter, Malabar News
flight-srinagar-to-sharjah
Representational Image
Ajwa Travels

ന്യൂഡെൽഹി: ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള ആദ്യ വിമാനത്തിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള അനുമതി പാകിസ്‌ഥാൻ നിഷേധിച്ചു. പാകിസ്‌ഥാന്റെ നടപടി ശ്രീനഗറിൽ നിന്നുള്ള യാത്രികർക്ക് കനത്ത തിരിച്ചടിയായി. പാക് വ്യോമപാത ഒഴിവാക്കി പറക്കുകയാണെങ്കിൽ ഉദയ്‌പൂർ, അഹമ്മദാബാദ്, ഒമാൻ വഴി ഷാർജയിലേക്ക് പറക്കേണ്ടി വരും. ഒരു മണിക്കൂർ അധിക യാത്ര വരുന്നതിനാൽ ഇതിന് ചിലവേറും.

കഴിഞ്ഞ ആഴ്‌ചയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യ ശ്രീനഗർ-ഷാർജ വിമാന സർവീസ്‌ ഫ്ളാഗ് ഓഫ് ചെയ്‌തത്‌. 11 വർഷത്തിന് ശേഷമാണ് ശ്രീനഗറിൽ നിന്നുള്ള അന്തരാഷ്‌ട്ര വിമാന സർവീസ് പുനരുജ്‌ജീവിപ്പിച്ചത്. 2009ൽ ശ്രീനഗറിൽ നിന്ന് ദുബായിലേക്ക് എയർഇന്ത്യ എക്‌സ്​പ്രസ് ആദ്യ അന്താരാഷ്‌ട്ര സർവീസ് നടത്തിയത്. പിന്നീടത് നിർത്തലാക്കപ്പെട്ടു.

അതേസമയം, പാകിസ്‌ഥാന്റെ നടപടി ദൗർഭാഗ്യകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള പ്രതികരിച്ചു. 2009-10 കാലത്ത് ശ്രീനഗർ-ദുബായ് എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാന സർവീസിനോടും പാകിസ്‌ഥാൻ ഇതേ രീതിയിലാണ് പെരുമാറിയതെന്നും ഒമർ അബ്‌ദുള്ള കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യക വിവിഐപി വിമാനത്തിന് വ്യോമപാത ഉപയോഗിക്കാൻ പാകിസ്‌ഥാൻ അനുമതി നൽകിയിരുന്നു. അടുത്തിടെ ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇറ്റലിയിലേക്ക് പോയതും തിരിച്ചെത്തിയതും പാക് വ്യോമപാത വഴിയായിരുന്നു.

Read Also: കോവിഡിനെതിരായ പോരാട്ടം തുടരണം; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE