സമ്മർ ഷെഡ്യൂൾ; ആഭ്യന്തര, രാജ്യാന്തര സർവീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ

വിവിധ ബിസിനസ്-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ലധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 രാജ്യാന്തര സർവീസുകളുമാണ് ഉള്ളത്.

By Trainee Reporter, Malabar News
Representational Image
Ajwa Travels

അബുദാബി: ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്താണ് തീരുമാനം. 2024ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ലധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 രാജ്യാന്തര സർവീസുകളുമാണ് ഉള്ളത്. അബുദാബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അയോധ്യ, വാരാണസി എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം കൂടി വർധിപ്പിച്ചുകൊണ്ട് വേനൽക്കാല തിരക്ക് നേരിടാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.

യാത്രക്കാർക്ക് നിരക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നൽകി നാലുതരം ഫെയറുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇപ്പൊൾ ലഭ്യമാക്കുന്നുണ്ട്. ഇതിനിടെ, ഇത്തിഹാദ് എയർവേഴ്‌സും വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിരുന്നു. കേരളം ഉൾപ്പടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസുകൾ ആഴ്‌ചയിൽ പത്താക്കി വർധിപ്പിച്ചു. ഇതിന് പുറമെ ജയ്‌പൂരിലേക്ക് പുതിയ സർവീസും പ്രഖ്യാപിച്ചു.

Most Read| സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE