ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ രാഷ്‌ട്രീയ സംഘർഷം രൂക്ഷമാകുന്നു. അക്രമികൾ വീടുകൾക്ക് തീ വച്ചതിനെ തുടർന്ന് 10 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തിൽ 12 വീടുകൾ പൂർണമായും കത്തി നശിക്കുകയും ചെയ്‌തു. ഒരു വീട്ടില്‍ നിന്നും 7 മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയില്‍ ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്.
ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആണെന്നാണ് നാട്ടുകാർ ആരോപണം ഉന്നയിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്. അജ്‌ഞാതരായ അക്രമികള്‍ ഭാദു പ്രധാന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
ബിര്‍ഭുമിലെ രാംപുര്‍ഘട്ടിലാണ് സംഭവം നടന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആക്രമണത്തിന് പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Read also: ഇന്ധന വിലക്കയറ്റത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്‌തം; രാജ്യസഭ നിർത്തിവെച്ചു







































