ബിർഭും ആക്രമണം; നിയമസഭയിൽ ഏറ്റുമുട്ടി ബിജെപിയും തൃണമൂൽ കോൺഗ്രസും

By Team Member, Malabar News
Clash In Bengal Assembly In The Birbhum Attack Issue
Ajwa Travels

കൊൽക്കത്ത: ബിർഭും ആക്രമണത്തിന് പിന്നാലെ ബംഗാൾ നിയമസഭയിൽ ബിജെപി-തൃണമൂൽ കോൺഗ്രസ് കയ്യാങ്കളി. ഇരു പാർട്ടിയിലെയും എംഎൽഎമാർ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടി. കയ്യാങ്കളിയിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്റ മൂക്കിന് പരുക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

വനിതകൾ ഉൾപ്പടെ 8 ബിജെപി എംഎൽഎമാർക്ക് പരിക്കേറ്റതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വ്യക്‌തമാക്കി. ബിർഭും അക്രമം സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ബിജെപി നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. കയ്യാങ്കളിക്ക് പിന്നാലെ സുവേന്ദു അധികാരി ഉള്‍പ്പടെ 5 ബിജെപി അംഗങ്ങളെ സ്‌പീക്കര്‍ സസ്‌പെന്റ് ചെയ്‌തു.

പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ഒരുകൂട്ടം അക്രമികൾ വീടുകൾക്ക് തീ വെക്കുകയും 8 പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. 10ഓളം വീടുകളാണ് തീവെപ്പിൽ കത്തി നശിച്ചത്. സംഭവത്തിന് പിന്നാലെ കേസ് സിബിഐ അന്വേഷിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഏപ്രില്‍ ഏഴിന് മുൻപായി അന്വേഷണ പുരോഗതി റിപ്പോര്‍ട് സമര്‍പ്പിക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE