സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

By Staff Reporter, Malabar News
High Court
Ajwa Travels

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിയമ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. ജീവനക്കാരുടെ സമരം തടഞ്ഞ് ഉത്തരവിറക്കാന്‍ ഹൈക്കോടതി നിർദ്ദേശം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തടയണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നടപടി.

ജീവനക്കാരുടെ സമരം നേരിടാന്‍ ഡയസ് നോണ്‍ ബാധകമാക്കിയിട്ടില്ല. പണി മുടക്കുന്ന ദിവസം അവധി അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഹൈക്കോടതിയില്‍ പരാതിക്കാരന്‍ ബോധിപ്പിച്ചു.

സമരത്തെ ഡയസ്‌നോണ്‍ ബാധകമാക്കാനും നിയമവിരുദ്ധമായ പണിമുടക്ക് തടഞ്ഞ് ഉത്തരവിറക്കാനും ഹൈക്കോടതി സര്‍ക്കാരിന് ഉത്തരവു നല്‍കി. എന്നാല്‍ എല്ലാ സമരങ്ങളേയും കാണുന്ന രീതിയില്‍ തന്നെയാണ് ഇത്തവണയും സർക്കാർ സമരത്തെ പരിഗണിച്ചതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

Read Also: കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE