മലപ്പുറം: ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിലും വാക്സിനേഷൻ പൂർത്തിയായി. കോവിഡ് വാക്സിനേഷന്റെ ആദ്യ ദിനമായ ഇന്ന് ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്. രജിസ്റ്റർ ചെയ്ത 265 ആരോഗ്യ പ്രവർത്തകരിൽ 58.5 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു.
വാക്സിൻ വിതരണം നടന്ന ഒൻപത് കേന്ദ്രങ്ങളും സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണവും;
- മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ്- ഒൻപത്
- നിലമ്പൂര്‍ ജില്ലാ ആശുപത്രി- 16
- തിരൂര്‍ ജില്ലാ ആശുപത്രി- 26
- വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി- 15
- മലപ്പുറം താലൂക്ക് ആശുപത്രി- 19
- കൊണ്ടോട്ടി താലൂക്ക് ആശുപത്രി- 20
- പൊന്നാനി താലൂക്ക് ആശുപത്രി- 20
- നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം- 17
- പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി- 13
Also Read: ചത്ത പന്നികളെയും പഴകിയ പന്നിയിറച്ചിയും പിടികൂടി






































