കോഴിക്കോട്: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെവി സഫ്‌വാൻ (22) ആണ് അറസ്‌റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഇൻസ്‌റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീടിന്റെ ടെറസിൽ വെച്ചും ബന്ധുവീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. സഫ്‌വാന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഇത് ചോദിച്ചപ്പോൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ കേസ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Most Read: കാവ്യാ മാധവനെ ചോദ്യം ചെയ്യുക ബാലചന്ദ്ര കുമാറിനൊപ്പം; ഓഡിയോ ക്‌ളിപ്പുകൾ നിർണായകം






































