തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 20 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍ എന്‍ഡിഎക്കും സാധ്യതകള്‍ തുറക്കുന്നു. 12 ഇടങ്ങളിലാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുന്നേറ്റം തുടരുന്നത്. എന്നാല്‍ വെറും 3 ഇടങ്ങളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.
കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, എസ്റ്റേറ്റ്, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, ബീമാപള്ളി ഈസ്റ്റ്, ശ്രീവരാഹം, തമ്പാനൂര്‍ എന്നീ 20 ഇടങ്ങളിലാണ് എല്‍ഡിഎഫിന്റെ കനത്ത മുന്നേറ്റം തുടരുന്നത്.
അതേസമയം തന്നെ ശ്രീകാര്യം, ചെറുവക്കല്‍, ചെമ്പഴന്തി, പൗഡിക്കോണം, കാഞ്ഞിരംപാറ, തുരുത്തുമൂല, നെട്ടയം, പുന്നക്കാമുഗള്‍, പാപ്പനംകോട്, മേലാംകോട്, വഞ്ചിയൂര്‍, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റം തുടരുകയാണ്. 3 ഇടങ്ങളില്‍ മാത്രമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് മുന്നേറാന്‍ സാധിക്കുന്നത്. കുന്നുകുഴി, ബീമാപള്ളി, മുല്ലൂര്‍ എന്നിവിടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്.
Read also : കോഴിക്കോട് മുൻ മേയറിന്റെ വാർഡിൽ ബിജെപിക്ക് അട്ടിമറി ജയം







































