തിരുവനന്തപുരം : സംസ്‌ഥാനത്ത് 18 മുതൽ 45 വയസ് വരെയുള്ളവരുടെ കോവിഡ് വാക്‌സിനേഷനിൽ പത്രം, പാൽ വിതരണക്കാരും ഫീൽഡ്തലത്തിൽ ജോലി നോക്കുന്ന മാദ്ധ്യമ പ്രവർത്തകരും ഉൾപ്പടെ 32 വിഭാഗങ്ങൾക്ക് മുൻഗണന. നിലവിൽ 18-45 വയസ് വരെയുള്ളവരുടെ വാക്‌സിനേഷന് സംസ്‌ഥാനത്ത് തുടക്കമായി. ഹൃദ്രോഗം ഉൾപ്പടെ ഗുരുതര രോഗങ്ങൾ ഉള്ള ആളുകൾക്കാണ് ആദ്യം മുൻഗണന നൽകിയത്. തുടർന്ന് കൂടുതൽ വിഭാഗങ്ങളിൽ ഉള്ള ആളുകൾക്ക് മുൻഗണന നൽകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭാഗങ്ങൾ
ഭിന്നശേഷിയുള്ള ആളുകൾ, ഓക്‌സിജൻ നിർമാണ പ്ളാന്റ്, വിതരണ സെന്ററുകൾ, ഫില്ലിംഗ് സെന്ററുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ, ഓക്‌സിജൻ ടാങ്കർ ഡ്രൈവർമാർ, റെയിൽവേ ഫീൽഡ് സ്‌റ്റാഫ്, റെയിൽവേ ടിടിഇമാരും ഡ്രൈവർമാരും, വിമാനത്താവളത്തിലെ ഗ്രൗണ്ട്– ഫീൽഡ് സ്‌റ്റാഫ്, കെഎസ്ആർടിസി ഡ്രൈവർമാർ, കണ്ടക്‌ടർമാർ, പച്ചക്കറി, മൽസ്യ വിപണനക്കാർ, മൽസ്യഫെഡ്, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്, കെഎസ്ഇബി, ജല അതോറിറ്റി എന്നിവിടങ്ങളിലെ ഫീൽഡ് സ്‌റ്റാഫ്, പെട്രോൾ പമ്പ് ജീവനക്കാർ, വാർഡ്തല ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സേനാ പ്രവർത്തകർ, ഹോം ഡെലിവറി ഏജന്റുമാർ, ചുമട്ടുതൊഴിലാകൾ, ചെക്പോസ്‌റ്റ്, ടോൾ ബൂത്ത് ജീവനക്കാർ, ഹോട്ടൽ, റെസ്‌റ്റോറന്റ് ജീവനക്കാർ, അവശ്യവസ്‌തു വിൽപന കടകളിലെ ജീവനക്കാർ, റേഷൻകട ജീവനക്കാർ, ജറിയാട്രിക് കെയർ വർക്കർമാർ, പാലിയേറ്റീവ് കെയർ വർക്കർമാർ, ബിവറേജസ് കോർപറേഷൻ ജീവനക്കാർ, തൊഴിൽ, ടെലികോം വകുപ്പുകളിലെ ഫീൽഡ് സ്‌റ്റാഫ് എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുൻഗണന വിഭാഗങ്ങൾ
Read also : രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്‌ഞ ഇന്ന്







































