കോഴിക്കോട്: ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറം ലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
നിസാര കാര്യങ്ങള്‍ക്ക് പോലും രണ്ടാനമ്മ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. നിരന്തര പീഡനം സഹിക്കാനാവാതെ വീട് വിട്ടിറങ്ങിയ കുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തിയത്. കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുട്ടിയെ ഉപദ്രവിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്നാണ് അച്ഛന് പറയുന്നത്. ഇയാളുടെ പരാതിയില്‍ നല്ലൂര് സ്വദേശി നിമിഷ, അമ്മ അംബിക എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Also Read: ഇന്ധന വില വർധനക്ക് എതിരെ വേറിട്ട പ്രതിഷേധം; നവദമ്പതികളുടെ ആദ്യ യാത്ര കാളവണ്ടിയിൽ









































