വാഷിങ്ടൺ: രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകി അമേരിക്ക. ആൾക്കൂട്ടങ്ങൾ ഇല്ലാത്ത പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട കാര്യമില്ലെന്നാണ് പ്രഖ്യാപനം.
യുഎസ് സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നിരിക്കുകയാണെന്ന് പ്രസിഡണ്ട് ജോ ബൈഡൻ പറയുന്നു. ജൂലൈ രണ്ടാം വാരത്തോടെ അമേരിക്കയെ പൂർണമായും പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജോ ബൈഡന് ഭരണകൂടം അമേരിക്കയില്‍ 100ആം ദിനം തികക്കുകയാണ്. അതിനിടെ കോവിഡ് കേസുകളിലും ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മാസ്ക് ധരിക്കുന്നതിനുള്ള സിഡിസിയുടെ മാര്‍ഗനിര്‍ദേശവും പുറത്തുവന്നു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവാണ് രാജ്യത്ത് രണ്ടാഴ്ച കൊണ്ട് ഉണ്ടായിരിക്കുന്നത്.
Also Read: ജനങ്ങൾ ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നു; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ വിമർശനം






































