കാണ്‍പൂര്‍: മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് വ്യാപനം കുറയുമെന്ന് കാണ്‍പൂര്‍ ഐഐടിയുടെ പഠനം. മെയ് പകുതിയോടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും. എന്നാല്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ച് നാൾ കൂടി തുടരുമെന്നും പഠനം സൂചിപ്പിക്കുന്നു.
കാണ്‍പൂര്‍ ഐഐടി രാജ്യത്ത് നടത്തിയ പഠനത്തിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കിയിരിക്കുന്നത്. മെയ് 8 മുതല്‍ 20 വരെയുള്ള കാലയളവില്‍ കോഴിക്കോട് ജില്ലയിലെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകും. എറണാകുളം ജില്ലയിലും മലപ്പുറം ജില്ലയിലും കോവിഡ് കേസുകള്‍ കുറച്ചുദിവസം കൂടി കൂടിയേക്കാം. ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. പക്ഷേ, അപ്പോഴേക്കും കോഴിക്കോട് ജില്ലയില്‍ മാത്രം 50,000 കേസുകള്‍ ഉണ്ടാകുമെന്നും പഠനത്തിൽ പറയുന്നു.
Also Read: സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ നീട്ടിയേക്കും






































