സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ നീട്ടിയേക്കും

By News Desk, Malabar News
lockdown
Representational Image

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ മിനി ലോക്ക്‌ഡൗൺ നീട്ടിയേക്കും. നിലവിൽ മെയ് 9 വരെയുള്ള നിയന്ത്രണങ്ങൾ 16 വരെ നീട്ടാനാണ് ആലോചന. ഇന്നു ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. 15ആം തീയതി വരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്‌ധരും വിദഗ്‌ധ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീട്ടാനുള്ള ആലോചന സിപിഎമ്മിന്റെ നേതൃതലത്തിൽ നടന്നത്.

ഞായറാഴ്‌ച വരെ രോഗതീവ്രത കുറയുന്നില്ലെങ്കിൽ ഒരാഴ്‌ചത്തേക്ക് സംസ്‌ഥാനം സമ്പൂർണമായി അടച്ചിടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. രോഗതീവ്രത കുറയുന്നുണ്ടെങ്കിൽ നിയന്ത്രണങ്ങൾ തുടരും. ഇതിനു പിന്നാലെയായിരിക്കും പുതിയ സർക്കാരിന്റെ സത്യപ്രതിജ്‌ഞയടക്കം നടക്കുക.

Also Read: കോവിഡ്; നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് ജനങ്ങളോട് അപമാര്യാദയായി പെരുമാറരുത്; ഹൈക്കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE