ഇടുക്കി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് മദ്യശാലകള്‍ അടച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് മദ്യക്കടത്ത് സജീവമാകുന്നു. മുപ്പതോളം കുപ്പികളിലായി മൂന്നാറിലേക്ക് എത്തിക്കാന്‍ ശ്രമിച്ച 9.5 ലിറ്റര്‍ മദ്യം ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു.
രഹസ്യമായി ജീപ്പിലാണ് മദ്യം എത്തിക്കാൻ ശ്രമം നടന്നത്. സംഭവത്തില്‍ ഒരാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പെരിയവരൈ സ്വദേശിയാണ് സംഘത്തിന്റെ പിടിയിലായത്. അതിര്‍ത്തിയിലൂടെ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ദേവികുളം എക്‌സൈസ് സംഘം വാഹന പരിശോധന നടത്തി മദ്യം പിടിച്ചെടുത്തത്.
കേരളത്തില്‍ മദ്യശാലകള്‍ താല്‍ക്കാലികമായി അടഞ്ഞതോടെയാണ് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി വഴി മൂന്നാറുള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് അനധികൃതമായി മദ്യം എത്തിക്കുന്നത്. ഇത്തരത്തില്‍ മദ്യം കടത്തുന്നതിനായുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചിന്നാര്‍ ചെക്ക് പോസ്‌റ്റിലുള്‍പ്പെടെ പരിശോധന കര്‍ശനമാക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
National News: അസം മുഖ്യമന്ത്രിസ്‌ഥാനം; നേതാക്കളുമായി ബിജെപി കേന്ദ്രനേതൃത്വം ചർച്ച നടത്തി







































