കർഫ്യൂ ലംഘനം; കുവൈറ്റിൽ വിദേശികൾ ഉൾപ്പടെ 11 പേർ പിടിയിൽ

By Team Member, Malabar News
kuwait news
Ajwa Travels

കുവൈറ്റ് : കർഫ്യൂ ലംഘിച്ചതിന് വിദേശികൾ ഉൾപ്പടെ 11 പേരെ അറസ്‌റ്റ് ചെയ്‌ത്‌ കുവൈറ്റ്. 3 സ്വദേശികളും 8 വിദേശികളുമാണ് അറസ്‌റ്റിലായത്‌. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് 3 പേരെയും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് 4 പേരെയും, ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് 4 പേരെയുമാണ് അറസ്‌റ്റ് ചെയ്‌തത്‌.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർഫ്യൂ ലംഘിക്കുന്ന സ്വദേശികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും, വിദേശികളെ നാടുകടത്തുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു. നിലവിൽ രാത്രി 7 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് കുവൈറ്റിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്.

കർഫ്യൂ സമയത്ത് സൈക്കിൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയകളിൽ രാത്രി 10 മണി വരെ നടക്കുന്നതിന് അനുമതി ഉണ്ടായിരിക്കും. എന്നാൽ സ്വന്തം റെസിഡൻഷ്യൽ ഏരിയയിൽ നിന്നും പുറത്ത് പോകുന്നത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read also : യുഎഇയില്‍ ഇന്ന് 1735 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; മൂന്ന് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE