യുഎഇയില്‍ ഇന്ന് 1735 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; മൂന്ന് മരണം

By News Desk, Malabar News
covid test in uae
Representational image
Ajwa Travels

അബുദാബി: യുഎഇയില്‍ ഇന്ന് 1735 പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്‌. ചികിൽസയിലായിരുന്ന 1701 പേര്‍ രോഗമുക്‌തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,00,648 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.  ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,34,445 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്.

ഇവരില്‍ 5,14,769 പേര്‍ ഇതിനോടകം രോഗമുക്‌തരായിട്ടുണ്ട്. 1610 പേരാണ് യുഎഇയില്‍ കോവിഡ് കാരണം ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 18,066 കോവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

Also Read: മുന്നോക്ക സംവരണത്തിലെ തെറ്റായ നയം കേരളം തിരുത്തണം; ഇടി മുഹമ്മദ് ബഷീര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE