ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിനിടയിലും കോടികൾ ചിലവഴിച്ചുള്ള സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. രാജ്യത്തിനാവശ്യം പ്രാണവായുവാണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. പ്രധാനമന്ത്രിക്കായി പുതിയ വസതിയുള്‍പ്പടെ വരുന്ന സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
देश को PM आवास नहीं, सांस चाहिए! pic.twitter.com/jvTkm7diBm
— Rahul Gandhi (@RahulGandhi) May 9, 2021
ജനങ്ങൾ പ്രാണവായു കിട്ടാതെ പിടയുമ്പോഴും സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ഇതിനു മുമ്പും രംഗത്ത് വന്നിരുന്നു. പദ്ധതി പാഴ്‌ചിലവ് ആണെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.
നിലവിലെ കോവിഡ് സാഹചര്യത്തിലും ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിലും സെൻട്രൽ വിസ്‌താ നിർമാണത്തെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നത്. പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരുമുൾപ്പടെ രംഗത്ത് എത്തിയിരുന്നു.
Also Read: കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ്; ഗുജറാത്തിലും, മഹാരാഷ്‌ട്രയിലും കണ്ടെത്തി







































