സെൻട്രൽ വിസ്‌ത പദ്ധതി; നിർമാണത്തിന് അനുമതി, ഹരജി തള്ളി സുപ്രീം കോടതി

By Team Member, Malabar News
Central Vista Project
Representational image
Ajwa Travels

ന്യൂഡെൽഹി : സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സെൻട്രൽ വിസ്‌തയുടെ നിർമാണം നിർത്തി വെക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹരജി തള്ളിയ സുപ്രീം കോടതി ഒരു പദ്ധതി മാത്രം തിരഞ്ഞെടുത്താണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.

ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയും നേരത്തെ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സർക്കാരും നിർമാണ കമ്പനിയും വ്യക്‌തമാക്കി. അതിനാൽ തന്നെ സെൻട്രൽ വിസ്‌തയുടെ നിർമാണത്തിൽ ഇടപെടുന്നില്ലെന്നാണ് ഹരജി പരിഗണിച്ച സുപ്രീം കോടതി വ്യക്‌തമാക്കിയത്‌.

Read also : വാക്‌സിൻ എടുക്കാത്തയാൾക്ക് സർട്ടിഫിക്കറ്റ് നൽകി; പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE